20 കോടി ട്വിറ്റർ ഉപയോക്താക്കളുടെ ഇമെയിൽ വിലാസങ്ങൾ ഹാക്കർമാർ മോഷ്ടിക്കുകയും ഒരു ഓൺലൈൻ ഹാക്കിംഗ് ഫോറത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ട്.ഇസ്രായേലി സൈബർ സുരക്ഷാ നിരീക്ഷണ സ്ഥാപനമായ ഹഡ്‌സൺ റോക്കിന്റെ സഹസ്ഥാപകനായ അലോൺ ഗാൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിരിക്കുന്നത്ത്.താൻ കണ്ടതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ചോർച്ചകളിൽ ഒന്ന് എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
അതേ സമയം 2022 ഡിസംബർ 24 ന് സമൂഹ മാധ്യമത്തിൽ ഗാൽ ആദ്യമായി പോസ്റ്റുചെയ്ത റിപ്പോർട്ടിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സുരക്ഷാ ലംഘനത്തിൻ ട്വിറ്റർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല, എന്തെങ്കിലും അന്വേഷിക്കാനോ പ്രശ്നം പരിഹരിക്കാനോ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലംഘനത്തിന് പിന്നിലുള്ള ഹാക്കറുടെയോ ഹാക്കർമാരുടെയോ ഐഡന്റിറ്റിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 2021ൽ തന്നെ ചോർത്തൽ നടന്നിരിക്കാം. കഴിഞ്ഞ വർഷം എലോൺ മസ്‌ക് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിന് മുമ്പായിരുന്നു ഇത് എന്നാണ്
അലോൺ ഗാൽ പറയുന്നത്.
ട്വിറ്ററിന്റെ യൂറോപ്യൻ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അയർലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷനും യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷനും എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ യൂറോപ്യൻ ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളും യുഎസ് സമ്മത ഉത്തരവുകളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.40 കോടി ഇമെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും മോഷ്ടിക്കപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ വർഷം ആദ്യം വന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here