പൊലീസിന് നേരെ കല്ലെറിഞ്ഞ് ഗ്രാമവാസികൾ

അനധികൃത ഖനനക്കേസ് അന്വേഷണത്തിനെത്തിയ പൊലീസിന് നേരെ ഗ്രാമവാസികൾ കല്ലെറിഞ്ഞു. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം അരങ്ങേറിയത്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) നേരെയാണ് ഗ്രാമവാസികൾ കല്ലെറിഞ്ഞത്.അനധികൃത ഖനനത്തിനെത്തിയ ആളുകളുടെ ട്രാക്ടറുകൾ സംഭവത്തെ തുടർന്ന് പൊലീസ് പിടിച്ചെടുത്തു.ട്രാക്ടറുകളിൽ നിന്നും അനധികൃത ഖനന വസ്തുക്കൾ കണ്ടെടുത്തു. സംഭവ സ്ഥലത്ത് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്ന്ധോൽപൂർ പൊലീസ് അറിയിച്ചു.

അനധികൃത മണൽ ഖനനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രാജസ്ഥാൻ സർക്കാരിനും കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും സുപ്രീം കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. 2017ൽ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News