കോട്ടയം മുണ്ടക്കയംTR &T എസ്റ്റേറ്റിൽ കാട്ടനക്കൂട്ടം

പൂരപറമ്പിലെ കാഴ്ച്ചപോലെ കോട്ടയം മുണ്ടക്കയം റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റിൽ കാട്ടനക്കൂട്ടം. ഇന്നലെ രാവിലെ മുതൽ എത്തിയ 23 അംഗ കാട്ടനകളിൽ പതിനഞ്ചോളം ആനകൾ ഇപ്പോഴും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. വനപകാലകരും, തൊഴിലാളികളും പരമാവധി പരിശ്രമിച്ചിട്ടും ആനകൾ പിൻമാറാൻ തയ്യാറായില്ല.

കാടിറങ്ങിയ 23 കാട്ടനക്കൂട്ടമാണ് റ്റി.ആർ.ആൻ്റ് റ്റി എസ്റ്റേറ്റിൽ എത്തിയത്. കാട്ടാനക്കൂട്ടത്തെ മടക്കി അയക്കാൻ വനപാലകരും, തോട്ടം തൊഴിലാളികളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കാട്ട് കൊമ്പൻമാർ പിൻമാൻ കൂട്ടാക്കിയില്ല. പടക്കം പൊട്ടിച്ച് ഭയപ്പെടുത്താൻ നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ 8 കുട്ടിയാനകൾ ഉൾപ്പെടെ നിരയായി നിന്ന മണ്ണ് വാരി എറിയുന്നതും ദൃശ്യങ്ങളിൽ കാണാം

ചിലർ കൂട്ടം തെറ്റി കാട് കയറുകയും ബാക്കിയുള്ള 15 പേർ പേർ ഇപ്പോഴും മേഖലയിൽ ചുറ്റിപ്പറ്റിയുണ്ട്. റബ്ബ‍ർ എസ്റ്റേറ്റുമായി അതിർത്തി പങ്കിടുന്ന ശബരിമല വനമേഖലയിൽ നിന്നുമാണ് ആനകൾ എത്തിയത്. പതിവായി ആനകൾ ഈ മേഖലയിൽ എത്താറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് 23 അംഗ സംഘം കൂട്ടമായി വരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News