കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പാള്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പാള്‍ നിയമനങ്ങളാണ് അസാധുവാക്കിയത്.
യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിന്‍സിപ്പാള്‍മാരെ നിയമിച്ചതെന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം ലോ കോളജിലെ പ്രിന്‍സിപ്പാള്‍ ബിജുകുമാര്‍, തൃശൂര്‍ ലോ കോളജിലെ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ പ്രിന്‍സിപ്പാള്‍ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് സെലക്ഷന്‍ പാനല്‍ രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here