കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം;പ്രതി പിടിയില്‍

കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തിയ പ്രതി പിടിയിലായി. സംഭവത്തില്‍ ആയൂര്‍ സ്വദേശി വിജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം.

കാലില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രതി ആശുപത്രിയില്‍ എത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ബഹളംവെക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസുകാരെയും പ്രതി അസഭ്യം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here