യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്‍

യുക്രെയ്നില്‍ 36 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് വ്ളാഡിമര്‍ പുടിന്‍. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായാണ് വെടിനിര്‍ത്തല്‍ എന്നാണ് റഷ്യയുടെ വാദം. ജനുവരി 6 അര്‍ധരാത്രിമുതല്‍ 36 മണിക്കൂറാണ് റഷ്യന്‍ സംഘം ആക്രമണം നിര്‍ത്തുക.

റഷ്യയിലും യുക്രെയ്നിലും താമസിക്കുന്ന ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി 6-7 തീയതികളിലാണ് ക്രിസതുമസ് ആഘോഷിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് കീറില്‍ വ്യാഴാഴ്ച യുക്രെയ്നിലെ യുദ്ധത്തില്‍ ഇരുവശത്തും ക്രിസ്തുമസ് ഉടമ്പടി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

യുക്രെയ്നും റഷ്യയും തമ്മിലുള്ള പ്രശ്നത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളെ പ്രതികൂലമായി തന്നെ ബാധിച്ചിട്ടുണ്ട്. ചില രാജ്യങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാത്താനും ഈ പ്രശ്നത്തിന് ബാധിച്ചു. കഴിഞ്ഞ ദിവസം യുക്രെയിനിലെ റഷ്യന്‍ അധിനിവേശ പ്രദേശത്ത് യുക്രെയ്ന്‍ മിസൈല്‍ പതിച്ചതുകാരണം റഷ്യയുടെ 70 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷമാണ് ഇത്തരത്തില്‍ റഷ്യയുടെ നീക്കമെന്നും പ്രസക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News