ജോശിമഠിൽ മണ്ണിടിച്ചിൽ തുടരുന്നു; വീടുകളിൽ വിള്ളലുകൾ, 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

ഉത്തരാഖണ്ഡിലെ ജോശിമഠ് നഗരത്തില്‍ ഭൂമിയും വീടുകളും വിണ്ടുകീറുന്നതും ഇടിഞ്ഞുവീഴുതന്നതും തുടരുന്നു .ജോഷിമഠിലെ 561 വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത് പിന്നാലെ 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു .

ചമോലി ജില്ലയിലെ ജോശിമഠ് നഗരത്തിലെ ഒമ്പത് വാര്‍ഡുകളിലാണ് മണ്ണിടിച്ചിലും വീടുകളിലെ വിള്ളലും രൂക്ഷമായിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തറയിലും റോഡുകളിലും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഓരോ ദിവസം കഴിയുംതോറും വലുതായി വരികയുമാണ്. നഗരത്തിലെ 576 വീടുകള്‍ അപകടനിലയിലാണ്. മൂവായിരത്തോളം പേരെയാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്.

ഭൂമിക്കടിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന സംഭവങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുകിയ പലയിടത്തും ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്. കടുത്ത ശൈത്യത്തോടൊപ്പം വീടുകള്‍ അപകടനിലയിലാവുക കൂടി ചെയ്തതോടെ ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. പ്രശ്‌നം രൂക്ഷമായി ബാധിച്ച 66 കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ജില്ലാ ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.എന്താണ് സംഭവമെന്ന് പഠിക്കാനും വിശദമായ പദ്ധതി തയ്യാറാക്കുവാനും വിദഗ്ദ്ധർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, സംഭവത്തെക്കുറിച്ച് പഠിക്കാൻ പ്രത്യേക ശാസ്ത്രസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം സ്ഥലം സന്ദർശിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കും.എന്നാൽ ആശങ്കയിലായ ജനങ്ങൾ കഴിഞ്ഞ ദിവസം രാത്രി തീപ്പന്തവും കൈയ്യിലെടുത്ത് മാർച്ച് നടത്തിയിരുന്നു. സംഭവം വിലയിരുത്താൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News