സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ ആൺകുട്ടികൾക്ക് വീടുകളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നൽകണം: മല്ലികാ സാരാഭായി

സാമൂഹിക മാറ്റത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ മല്ലികാ സാരാഭായി.തുല്ല്യതക്കും നീതിക്കും വേണ്ടി പോരാടണമെന്നും അവർ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മല്ലികാ സാരാഭായി

വർഷങ്ങൾക്ക് മുൻപ് ലൗ ജിഹാദ് എന്ന അജണ്ട ഉണ്ടായിരുന്നെങ്കിൽ തൻ്റെ മുത്തശ്ശനും മുത്തശ്ശിയും ഒന്നിക്കില്ലായിരുന്നു.തൻ്റെ അച്ഛനും അമ്മയും ഒന്നിക്കില്ലായിരുന്നു. താൻ ഇന്ന് ഉണ്ടാകില്ലായിരുന്നുവെന്നും മല്ലിക പറഞ്ഞു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ആൺകുട്ടികൾക്ക് വീടുകളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നൽകണം എന്നും അവർ സമ്മേളന വേദിയിൽ ആവശ്യപ്പെട്ടു.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനത്തിന്‌ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെ തിരുവനന്തപുരത്ത് തുടക്കമായി.സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട് ആമുഖപ്രഭാഷണം നടത്തി.25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.36 വർഷങ്ങൾക്ക് ശേഷം കേരളം വേദിയാകുന്ന അഖിലേന്ത്യാ സമ്മേളനം തിങ്കളാഴ്ച്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും.സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News