ആലുവ നഗരത്തിലെ ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ആലുവ നഗരത്തിലെ ആറ് ഹോട്ടലുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നാല് ഹോട്ടലുകളില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തി. പഴകിയ അച്ചാര്‍, എണ്ണ, ചിക്കന്‍, ബീഫ്, ന്യൂഡില്‍സ് അടക്കമുള്ളവയാണ് പിടികൂടിയത്. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്. ഒരു ഹോട്ടല്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്പ്ക്റ്റര്‍ നീത പറഞ്ഞു.
ആലുവ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ നിന്ന് പഴകിയ കഞ്ഞിയും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നടത്തിയ പരിശോധനയിലും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here