ലവ് ജിഹാദ് ബിജെപി അജണ്ട; അതിന് യുവാക്കളെ ഉപയോഗിക്കുന്നു: ബൃന്ദ കാരാട്ട്

ലവ് ജിഹാദ് ബിജെപിയുടെ അജണ്ടയാണെന്നും അതിനായി അവർ യുവാക്കളെ ഉപയോഗിക്കുന്നുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. രാജ്യത്ത് ഇന്നും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു.രാജ്യത്ത് ഹിന്ദു രാഷ്ട്രം എന്ന ആർഎസ്എസ്-ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു.മനുസൃമിതി രാജ്യത്തിന്റെ അടിസ്ഥാനമാക്കണമെന്നാണ് ആർഎസ്എസ് -ബിജെപി ശ്രമം.ആ അജണ്ടയുടെ ഭാഗമാണ് ലൗവ് ജിഹാദ്. ഇത്തരം അജണ്ടകൾക്കെതിരെ ശക്തമായി പോരാടണം എന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിലെ ആമുഖപ്രഭാഷണത്തിൽ ബൃന്ദാ കാരാട്ട് പറഞ്ഞു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് ഗവൺമെന്റ് റിലീസ് ചെയ്തു.രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയിൽ നിരവധി സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു.അവിടെയാണ് മനുസ്മൃതി അടിസ്ഥാനമാക്കാൻ ശ്രമിക്കുന്നത് എന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.വനിതാ മുന്നേറ്റങ്ങൾ ലോകത്തില്ലായിത്തും നടക്കുന്നുണ്ട്. പലസ്തീനിലെ ജനങ്ങൾക്കും സ്ത്രീകൾക്കും സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അവർ പറഞ്ഞു.

40 വർഷം പിന്നിട്ട മഹിളാ അസോസിയേഷന് ഇന്ന് ഒരു കോടിയിലധികം അംഗങ്ങളുണ്ട്.കേരളത്തിലെ മഹിളാ അസോസിയേഷനും വളർച്ചയുണ്ടായെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉയർത്താൻ സംഘടനക്ക് കഴിഞ്ഞതായും ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശിയ സമ്മേളനത്തിന്‌ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെ തിരുവനന്തപുരത്ത് തുടക്കമായി.കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ മല്ലികാ സാരാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു.സാമൂഹിക മാറ്റത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും തുല്ല്യതക്കും നീതിക്കും വേണ്ടി പോരാടണമെന്നും അവർ ആവശ്യപ്പെട്ടു.

25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.36 വർഷങ്ങൾക്ക് ശേഷം കേരളം വേദിയാകുന്ന അഖിലേന്ത്യാ സമ്മേളനം തിങ്കളാഴ്ച്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും.സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration