പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകും:വി ജോയി

പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം പ്രയോജനപ്പെടുത്തുമെന്ന് വി ജോയ് എംഎല്‍എ. നിരന്തരം നടത്തേണ്ട ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നും വി ജോയ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരത്തെ പാര്‍ട്ടി കെട്ടുറപ്പുള്ളതാണ്. മറ്റ് പാര്‍ട്ടികളെ പോലെ സിപിഐഎം തെറ്റുകളെ ന്യായീകരിക്കാറില്ല. വര്‍ഗ-ബഹുജന സംഘടനകളില്‍ പുഴുക്കുത്തുകള്‍ ഉണ്ടാകാം. അവര്‍ക്ക് തെറ്റ് തിരുത്താന്‍ അവസരം നല്‍കും. എന്നാല്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആനാവൂരിനോട് തുടരാന്‍ നിര്‍ദേശം നല്‍കിയത് പാര്‍ട്ടി സെക്രട്ടേറിയേറ്റെന്നും അനുയോജ്യമായ സമയത്താണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News