ദില്ലി മേയർ തെരഞ്ഞെടുപ്പിൽ കയ്യാങ്കളി. ബിജെപി അംഗത്തെ ദില്ലി ലഫ്റ്റനന്റ് ഗവർണർ പ്രിസീഡിങ് ഓഫീസറായി നിയമിച്ചതിനെതിരെയാണ് എഎപി അംഗങ്ങളുടെ പ്രതിഷേധം.ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ദില്ലി മേയർ തെരഞ്ഞെടുപ്പിനിടെയാണ് ആം ആദ്മി കൗൺസിലർമാരും ബിജെപി കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടായത്. പ്രിസൈഡിങ് ഓഫിസറായി ബി.ജെ.പി അംഗത്തെ നിയമിച്ച ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ തീരുമാനത്തിനെതിരെ ആം ആദ്മി പാർട്ടി അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. ആം ആദ്മി ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുംഉണ്ടായി. നോമിനേറ്റഡ് അംഗങ്ങൾക്ക് ആദ്യം അവസരം നൽകിയതിലും പ്രതിഷേധിച്ച് എഎപി രംഗത്തെത്തി.
അതേസമയം, എന്തിനാണ് ആം ആദ്മി പാർട്ടി ഇങ്ങനെ പേടിക്കുന്നതെന്നും തങ്ങളുടെ കൗൺസിലർമാർ പാർട്ടിയെ പിന്തുണയ്ക്കില്ലെന്ന് സംശയമുണ്ടോയെന്നും ബിജെപി എംപിയായ മനോജ് തിവാരി ചോദിച്ചു. ബിജെപി ഗുണ്ടായിസം ആണ് കാണിക്കുന്നതെന്നും ആം ആദ്മി പാർട്ടി പ്രതികരിച്ചു.ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അട്ടിമറികൾ ഉണ്ടായില്ലെങ്കിൽ എ.എ.പി സ്ഥാനാർഥി ദില്ലി മേയറാകും. 250 അംഗ ദില്ലി മുനിസിപ്പൽ കോർപറേഷനിൽ 134 പേരുടെ പിന്തുണയാണ് എ.എ.പിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104ഉം കോൺഗ്രസിന് ഒമ്പതും കൗൺസിലർമാരുണ്ട്. ബി.ജെ.പിക്ക് അപ്രതീക്ഷിത തോൽവിയാണ് ദില്ലി കോർപറേഷനിൽ നേരിടേണ്ടി വന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here