പോക്സോ കേസിൽ KSRTC ജീവനക്കാരൻ അറസ്റ്റിൽ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറായ പ്രകാശൻ (55) ആണ് അറസ്റ്റിലായത്.

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോരാൻ പ്രകാശൻ പ്രേരിപ്പിച്ചു. മകളെ കാണാതെയായതോടെ രക്ഷിതാക്കൾ ഡിസംബർ 3ന് അയിരൂർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് ചാറ്റിങ് വിവരങ്ങളിൽ നിന്ന് പ്രകാശനെ കണ്ടെത്തുകയായിരുന്നു. ട്രെയിന് കയറി എറണാകുളത്തേക്ക് പോവുകയായിരുന്ന പ്രതിയെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News