ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ

സൈബർ ഭീഷണിയും ഡ്രോൺ നശീകരണ ശേഷിയുമുൾപ്പെടെയുള്ള ഹൈബ്രിഡ് യുദ്ധത്തിന്റെ കാര്യത്തിൽ സായുധ സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCOD) തിരുവനന്തപുരം ആക്കുളത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു.

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർപേഴ്സണും, എം.പിയുമായ
ജുവൽ ഓറം നയിക്കുന്ന ലോക്സഭയിലെയും, രാജ്യസഭയിലെയും അംഗങ്ങളാണ് ഈ ടീമിൽ ഉള്ളത്. ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ജെ ചലപതി ടീമിനെ സ്വാഗതം ചെയ്തു.

സന്ദർശന വേളയിൽ, സേനയുടെ സജ്ജീകരണങ്ങളെക്കുറിച്ച് ഇന്ത്യൻ വ്യോമസേനയും ഇന്ത്യൻ നാവികസേനയും വിശദമായ പ്രവർത്തന വിവരങ്ങൾ അവതരിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News