സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്നയാൾ മരിച്ചു

ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ആലപ്പുഴ ചെറിയനാട് തോന്നയ്ക്കൽ ആറ്റുവാശ്ശേരി വടക്കേതിൽ എ ആർ ജയകുമാറാണ് മരിച്ചത്.
47 വയസായിരുന്നു. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ജയകുമാറിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ജയകുമാറിനൊപ്പം ചെങ്ങന്നൂർ സ്വദേശികളായ രജീഷ്, അമൽ എന്നിവർക്കും പരുക്കേറ്റിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News