ഭരണഘടനയെ പൊളിച്ചെഴുതാൻ ബിജെപി സർക്കാർ പാർലിമെന്റിനെ ഉപയോഗിക്കുകയാണെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക ടീസ്റ്റ സെതൽവാദ്. മാധ്യമങ്ങൾ സർക്കാരിന്റെ അജണ്ട നടപ്പാക്കുന്ന വസ്തുക്കളായി മാറിയെന്നും ടീസ്റ്റ പറഞ്ഞു. സ്ത്രീകൾ സമൂഹത്തിൽ ഇനിയും ഉയർന്നു വരണമെന്ന് ചെഗുവേരയുടെ മകൾ അലൈഡ ഗുവേര സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു .
രാജ്യത്ത് ജാനാധിപത്യം ഇപ്പോഴും പൂർണ്ണതോതിൽ ഉറപ്പു വരുത്താൻ കഴിഞ്ഞിട്ടില്ലെന്ന് ടീസ്റ്റ സെതൽവാദ് പറഞ്ഞു. രാജ്യത്ത് സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളും നിരവധി വെല്ലുവിളികൾ നേരിടുന്നു. അവരെ അടിച്ചമർത്തുന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. ബിജെപി -ആർഎസ്എസ് ഭരണകൂടം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുകയാണെന്നും, ഭരണഘടനയെ പൊളിച്ചെഴുത്താൻ വേണ്ടി സർക്കാർ പാർലിമെന്റിനെ ഉപയോഗിക്കുകയാണെന്നും ടീസ്റ്റ സെതൽവാദ് പറഞ്ഞു
ഇന്ന് മാധ്യമങ്ങൾ സർക്കാരിന്റെ അജണ്ട നടപ്പാക്കുന്ന ഉപകരണങ്ങളായി മാറി. സർക്കാരിനെതിരെ ഒരു മാധ്യമവും പ്രതികരിക്കുന്നില്ല, എന്നാൽ മാധ്യമ പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തുന്നുണ്ടെന്നും ടീസ്റ്റ സെതൽവാദ് പറഞ്ഞു.
തന്റെ സംസ്കാരം കരീബിയനും ചൈനീസും ചേർന്നതാണെന്ന് അലിഡ ഗുവേര പറഞ്ഞു. ക്യൂബയിൽ വലിയ മുന്നേറ്റമാണ് സ്ത്രീകൾ നടത്തുന്നതെന്നും വിപ്ലവകരമായ ഒട്ടനവധി പ്രവൃത്തികളിലൂടെ സ്ത്രീകൾ മുന്നേറിയെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത അലൈഡ ഗുവേര പറഞ്ഞു .അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന് എത്തിയ ചെ ഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കും മാധ്യമ പ്രവർത്തക ടീസ്റ്റ സെതൽവാദിനും വലിയ സ്വീകാര്യതയാണ് സമ്മേളനത്തിൽ ലഭിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here