യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതി:ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ഓഫീസറെ സസ്‌പെൻഡ് ചെയ്തു .ആര്യങ്കാവ് റെയ്ഞ്ചിന് കീഴില്‍ കടമന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കടമന്‍പാറ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ എ.ജില്‍സനെയാണ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത് . വനം വകുപ്പിന്റെ വിജിലന്‍സ് & ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

18.11.2022-ന് ആര്യങ്കാവ് സ്വദേശിയായ സന്ദീപ് ജോലിക്കാരോടൊപ്പം ഓട്ടോറിക്ഷയില്‍ പോകവെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ വാഹനം തടഞ്ഞ് പരിശോധന നടത്തുകയും ഇതിനിടെ വാക്കുതര്‍ക്കം ഉണ്ടാവുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വിഷയം സന്ദര്‍ഭോചിതമായി കൈകാര്യം ചെയ്യുന്നതിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും ,ഇതാണ് കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സന്ദീപിനെ കസ്റ്റഡിയില്‍ എടുത്തതായും ,അമിത ബലപ്രയോഗം നടത്തി കൈയും കാലും കെട്ടിയതിന് ശേഷം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും പരിക്കേല്‍പ്പിച്ചതായും സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര മനുഷ്യാവകാശ ലംഘനം നടന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉത്തരവായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News