ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം

തൃശ്ശൂരിൽ ഷൂ ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെ പള്ളിയിലേക്ക് പോകുന്നതിനിടെ സീനിയർ വിദ്യാർഥികൾ തടയുകയും മുപ്പതോളം പേർ ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.

നിഹാലിന്റെ ഇടത് കണ്ണിന് മുകളിൽ പരുക്കുണ്ട്. ഇഷ്ടിക പോലെയുള്ള ആയുധം കൊണ്ടാണ് ആക്രമിച്ചതെന്ന് നിഹാൽ പൊലീസിനോട് പറഞ്ഞു. പാവറട്ടി സാൻ ജോസ് ആശുപത്രിയിൽ ചികിത്സയിലാണ് നിഹാൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News