അൽഫോൻസാമ്മയെ കാണാൻ മന്ത്രിയെത്തി .

കോട്ടയത്ത് നടന്ന കുടുംബശ്രീ സരസ് മേളയിൽ പാട്ട് പാടി താരമായ അമ്മിണിയമ്മയെന്ന അൽഫോൻസാമ്മയെ കാണാൻ മന്ത്രി എം.ബി.രാജേഷെത്തി. പാലാ കിടങ്ങൂരിലെ വീട്ടിലെത്തിയ മന്ത്രി അൽഫോൻസാമ്മയുടെ പാട്ട് നേരിട്ട് കേൾക്കാനും സമയം ചെലവഴിച്ചു. തദ്ദേശ ദിനത്തിൽ പാട്ട് പാടാൻ അൽഫോൻസാമ്മയെ ക്ഷണിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

സരസ് മേളയിൽ അൽഫോൻസാമ്മ പാടിയ പാട്ട് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താണ് മന്ത്രി എം.ബി.രാജേഷ് അഭിനന്ദം അറിയിച്ചിരുന്നു . പാട്ട് നേരിട്ട് കേൾക്കാൻ എത്താമെന്നും മന്ത്രി വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിച്ചാണ് മന്ത്രി എം.ബി.രാജേഷ് അൽഫോൻസാമ്മയുടെ വീട്ടിലെത്തിയത്.മന്ത്രിയുടെ ആഗ്രഹ പ്രകാരം ആ പാട്ട് ഒരിക്കൽകൂടി അൽഫോൻസാമ്മ പാടുകയും ചെയ്തു .

മന്ത്രിയെ കണ്ട സന്തോഷം അഫോൻസാമ്മ മറച്ച് വെച്ചില്ല.തദ്ദേശ ദിനത്തിലെ പരിപാടിയിലേക്ക് അൽഫോൻസാമ്മയെ പാട്ട് പാടാൻ ക്ഷണിച്ചാണ് മന്ത്രി മടങ്ങിയത്. മന്ത്രിയുടെ ആഗ്രഹ പ്രകാരം പരിപാടിയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് അൽഫോസാമ്മ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News