പ്രണയത്തിൽ നിന്നും പിൻമാറി; പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

പത്തനംതിട്ടയിൽ പ്രണയ ബന്ധത്തിൽ നിന്നും പിൻമാറിയ പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കുറ്റപ്പുഴയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത്വീട്ടിൽ അക്ഷയ്(25) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച വൈകിട്ട് ആറേമുക്കാലോടെ തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപമായിരുന്നു കൊലപാതക ശ്രമം. ശരീരമാസകലം പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News