ബിനാലെ പവലിയൻ ഉദ്‌ഘാടനം ചെയ്തു .

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി ശില്‍പ്പസുന്ദരമായ പവലിയന്‍ തുറന്നു.ഫോര്‍ട്ടുകൊച്ചി കബ്രാള്‍ യാര്‍ഡില്‍ സ്ഥാപിച്ച പവലിയന്‍ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത്, ടൂറിസം മേഖലയിൽ പൊതു ഡിസൈൻ നയം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി റിയാസ് പറഞ്ഞു.

ബിനാലെയെ വളരെയേറെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്ന് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡാനന്തര കാലത്തെ ബിനാലെ സാംസ്‌കാരിക രംഗത്തിനു മാത്രമല്ല ടൂറിസത്തിനും വലിയ കരുത്താണ് പകരുന്നത്. വിപണിക്കനുസൃതമായ നിർമ്മിതികൾക്കുപകരം സാധ്യതകളുള്ള ഡിസൈൻ അവലംബിക്കേണ്ടതുണ്ട്. ബിനാലെ പവിലിയന്റെ മാതൃകയിൽ പുനരുപയോഗ സാധ്യതയുള്ള സാമഗ്രികൾ കൂടുതൽ പ്രയോജനപ്പെടുത്താനാകണം.കബ്രാള്‍ യാര്‍ഡില്‍ സ്ഥാപിച്ച ബിനാലെ പവലിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രശസ്‌ത വാസ്‌തുശിൽപി സമീര രത്തോഡാണ് കബ്രാള്‍ യാര്‍ഡിലെ ബിനാലെ പവിലിയൻ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കെ ജെ മാക്‌സി എംഎൽഎ, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സമീര രത്തോഡ്‌, ബിനാലെ പ്രോഗ്രാം ഡയറക്‌ടർ മാരിയോ ഡിസൂസ എന്നിവർ പവലിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News