ഗൂഡല്ലൂരിൽ രണ്ടാളുകളെ കുത്തി കൊന്നതിന് പിന്നാലെ തമിഴ്നാട് വനം വകുപ്പ് പിടികൂടി ഉൾവനത്തിലേക്ക് തുറന്നുവിട്ട കാട്ടാനയാണ് കഴിഞ്ഞ ദിവസം ബത്തേരിയിലെത്തിയത്.
ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് ബത്തേരി നഗരത്തെ മുൾമുനയിൽ നിർത്തി കാട്ടാനയുടെ പരാക്രമമുണ്ടായ്ത്. ഓടി കൊണ്ടിരുന്ന ബസിന് നേരെ പാഞ്ഞടുത്ത ആന കാൽനട യാത്രക്കാരനെ തുമ്പി കൈ കൊണ്ട് വലിച്ചെറിഞ്ഞു.ആനയുടെ ആക്രമണത്തിൽ നിന്ന് സുബൈർ കുട്ടി എന്നയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ബത്തേരിക്കടുത്തുള്ള കുപ്പാടി വനത്തിലാണ് ഇപ്പോൾ കാട്ടാനയുള്ളത്. വീണ്ടും ജനവാസ മേഖലയിലെത്താൻ സാധ്യതയുള്ളതിനാൽ ഉൾവനത്തിലേക്ക് തുരത്തണം. ഇതിനായി മുത്തങ്ങ ആനപന്തിയിൽ നിന്ന് രണ്ട് കുംകിയാനകളെ എത്തിച്ചെങ്കിലും വിജയം കണ്ടില്ല. ഒരു മാസം മുൻപ് ഗുഡല്ലൂരിൽ നിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് തുറന്നു വിട്ട കാട്ടാനയാണ്
ബത്തേരിയിലെത്തിയത്.
2 ആളുകളെ കൊല്ലുകയും 50 തോളം വീടുകൾ തകർക്കുകയും ചെയ്ത ആന കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടെയെത്തിയത്.ഗുഡല്ലൂരിൽ നിന്നുള്ള വനപാലക സംഘവും ബത്തേരിയിലെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here