ബത്തേരിയിലെ കാട്ടാനയെ തുരത്താന്‍ കുങ്കിയാനകള്‍ ഇന്നും ഇറങ്ങും

വയനാട് ബത്തേരിയിലിറങ്ങിയ കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉള്‍വനത്തിലേക്ക് തുരത്താന്‍ ഇന്നും ശ്രമം തുടരും. ആളെക്കൊല്ലിയായ കാട്ടാന ജനവാസ കേന്ദ്രത്തിനടുത്തുള്ള കുപ്പാടി വനമേഖലയിലാണ് തമ്പടിച്ചത്.

തുരത്താനുള്ള ശ്രമം പരാജയപ്പെടുകയാണെങ്കില്‍ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികള്‍ തുടങ്ങും. രാത്രി ബത്തേരി നഗരത്തില്‍ വനം വകുപ്പ് കാവല്‍ ഒരുക്കിയിരുന്നു. ഗൂഡല്ലൂരില്‍ നിന്ന് എത്തിയ വനപാലക സംഘവും വയനാട്ടില്‍ തുടരുന്നുണ്ട്.

ഗുഡല്ലൂരില്‍ രണ്ട് ആളുകളെ കൊല്ലുകയും അന്‍പതോളം വീടുകളും തകര്‍ത്ത കൊലകൊമ്പന്‍ കഴിഞ്ഞ ദിവസമാണ് ബത്തേരി നഗരത്തിലിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News