കൈകോർത്ത് പിടിച്ച് വേദിയിലേക്ക്… ഇന്ദ്രൻസിനെ ചേർത്ത് പിടിച്ച് മന്ത്രി  വി എൻ വാസവൻ

ഇന്ദ്രൻസിനെ ചേർത്ത് പിടിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി  വി എൻ വാസവൻ. കോട്ടയം പാമ്പാടിയിൽ മന്ത്രിയുടെ ക്ഷണപ്രകാരമാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇന്ദ്രൻസ്എത്തിയത്. മന്ത്രിയും താനും തമ്മിൽ നല്ല സുഹ്യത്തുക്കളാണെന്നും തങ്ങൾക്കിടയിൽ ഒരു പിണക്കവുമില്ലെന്ന് ഇന്ദ്രൻസ്  പറഞ്ഞു.

മന്ത്രിയുടെ  സ്വന്തം നാട്ടിലെ പരിപാടിക്കാണ് അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം ഇന്ദ്രൻസ് എത്തിയത്. നടനെ സ്വീകരിക്കാൻ മന്ത്രി വി.എൻ. വാസവൻ നേരത്തെ തന്നെ എത്തിയിരുന്നു.   ഒടുവിൽ നടൻ ഇന്ദ്രൻസ് എത്തിയതോടെ ഇരുവരും കൈകോർത്ത് പിടിച്ച് വേദിയിലേക്ക്… കുട്ടികൾക്ക് വലിയ പ്രചോദനമാകണമെങ്കിൽ ഇന്ദ്രൻസ് തന്നെ പരിപാടിയിൽ  പങ്കെടുക്കണമെന്ന്  തൻ്റെ ആഗ്രഹമായിരുനെന്ന് മന്ത്രി  പറഞ്ഞു.

തന്നെ ഇതുവരെയും മന്ത്രിമാർ ഒന്നും ഇങ്ങനെ വിളിച്ചിട്ടില്ല എന്ന് പറഞ്ഞ ഇന്ദ്രൻസ് തന്റെ നാട്ടിലെ സ്കൂളിലേക്ക് വിളിച്ച മന്ത്രിക്ക് നന്ദി പറഞ്ഞു . പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച നടന് വേണ്ടി വിമലാംബിക സ്കൂളിന്റെ സ്നേഹോപഹാരം മന്ത്രി തന്നെ ഇന്ദ്രൻസിന് സമർപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News