ഇത്തവണത്തെ സ്വര്‍ണ്ണക്കപ്പ് ആരുടെ മണ്ണിലേക്ക് ? ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍

കലാമാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആര് നേടും സ്വര്‍ണക്കപ്പ് എന്ന ആകാംഷയിലാണ് കാലാസ്‌നേഹികള്‍. ഇരുപതാം തവണ കപ്പ് നേടി ചരിത്ര കുറിക്കുമോ കോഴിക്കോട് അതോ 22 വര്‍ഷത്തിന് ശേഷം കണ്ണൂരിന്റെ മണ്ണിലേക്ക് കപ്പ് എത്തുമോ എന്നാണ് ഏവരും ഉറ്റു നൊക്കുന്നത്.

19 തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കോഴിക്കോട് സ്വന്തമാക്കിയത്. 1959ല്‍തുടങ്ങിയതാണ് കപ്പുമായുള്ള കോഴിക്കോടിന്റെ പ്രയാണം. 91 മുതല്‍ ’93 വരെ കപ്പ് നേടി കോഴിക്കോട് ഹാട്രിക്ക്അടിച്ചു. പിന്നീട് 2001 മുതല്‍ 2018 വരെയുള്ള കാലയലവില്‍ മൂന്ന് തവണമാത്രമാണ് കോഴിക്കോടിന് കിരീടംനഷ്ട്ടപ്പെട്ടത്.

കപ്പിന്റെ ചരിത്രത്തില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. 17 തവണയാണ് തിരുവനന്തപുരം സ്വര്‍ണക്കപ്പ് ഉയര്‍ത്തിയത്. എന്നാല്‍ സമീപകാല ചരിത്രത്തില്‍ തിരുവന്തപുരം കിരീട പോരാട്ടത്തിലില്ല. 5 തവണ കിരീടം ചൂടി പാലക്കാട് മൂന്നാം സ്ഥാനത്തും മൂന്നുതവണ കിരീടം ചൂടി കണ്ണൂര്‍ 4-ാം സ്ഥാനത്തും ഉണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കിരീട പോരാടത്തില്‍ കോഴിക്കോടും പാലക്കാടും കണ്ണൂരും അവസാന റൗഡിലെ ഇഞ്ചിനിഞ്ച് പോരാട്ടക്കാരാണ്.

ഇത്തവണ കൈവിട്ടുപോയ കപ്പില്‍ ഹോം ഗ്രൗണ്ടില്‍ കോഴിക്കോട് മുത്തമിടുമോ? അതോ കലാ തിളക്കത്തിന്റെ ഹാട്രിക്കെന്ന സ്വപ്നം പാലക്കാട് സാക്ഷാത്കരിക്കുമോ? എല്ലാവരുടെയും പൂതി തകര്‍ത്ത് 22 വര്‍ഷത്തിന് ശേഷം കണ്ണൂരിന്റെ കലാ ഹൃദയം ഏറ്റുവാങ്ങുമോ ഈ സ്വര്‍ണക്കപ്പ്. അങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് അവസാന നിമിഷം ഉയരുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News