യുവ സംവിധായിക നയനയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്ത് സഹോദരന്‍

യുവ സംവിധായിക നയന സൂര്യന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് സ്വാഗതം ചെയ്യുന്നതായി സഹോദരന്‍ മധു. സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്ന സ്വഭാവം നയനക്ക് ഇല്ലായിരുന്നുവന്നെും നയനക്ക് മാരകമായ രോഗാവസ്ഥയായിരുന്നെവെന്നും സഹോദരന്‍ മധു പറഞ്ഞു. കഴുത്തിലെ പാടുകള്‍ നയനയുടെ നഖം കൊണ്ടതാണെന്നും ശരീരത്തില്‍ ഉണ്ടായിരുന്നത് ചെറിയ മുറിവുകളാണെന്നും പൊലീസ് തെറ്റിദ്ധരിപ്പിച്ചുവെന്നും മധു പറഞ്ഞു.

അന്ന് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും മധു ആവശ്യപ്പട്ടു. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നയന സൂര്യയുടെ മരണത്തിലെ ദുരൂഹത വര്‍ധിക്കുന്നത്.

ഇതോടെ നിലവിലെ കേസന്വേഷണ പുരോഗതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ദിനിലിനെ ചുമതലപ്പെടുത്തി. ഈ പരിശോധനയിലാണ് ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ വീഴ്ചയുണ്ടായെന്നും കണ്ടെത്തി. ഇതോടെയാണ് തുടരന്വേഷണം നടത്താന്‍ തീരുമാനമായത്.

വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറിയതിന് ശേഷം അന്വേഷണസംഘത്തെ തീരുമാനിക്കുമെന്ന് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. വിഷയത്തില്‍ നയനയുടെ സുഹൃത്തുക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ശാസ്ത്രീയ വശങ്ങള്‍ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News