മമ്മൂട്ടി, ഷാരൂഖ് ഖാന്‍, ആസിഫ് അലി.. എന്തിനേറെ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തില്‍ ലീഗ് അംഗത്വം !

മുസ്ലീംലീഗ് ഓണ്‍ ലൈന്‍ അംഗത്വത്തില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. കേരളത്തില്‍ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31ന് അവസാനിച്ചിരിക്കെ  മമ്മൂട്ടിക്കും ഷാരൂഖ് ഖാനും ആസിഫ് അലിക്കും കൂടാതെ  നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തില്‍ കളിപ്പാന്‍കുളം വാര്‍ഡില്‍നിന്ന് മുസ്‌ലിം ലീഗ് അംഗത്വം ലഭിച്ചു. വീടുകള്‍തോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

സാധാരണ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് അംഗത്വവിതരണം നടത്തുന്നത്. എന്നാല്‍ ആള്‍ബലമില്ലാത്ത സ്ഥലത്ത് കംപ്യൂട്ടര്‍ സെന്ററുകളെ എല്‍പിച്ചവരുണ്ടെന്ന് വിമര്‍ശനം ഉയരുകയാണിപ്പോള്‍. അതിനാലാണ്
ഇത്തരത്തില്‍ ഒരു തെറ്റ് പറ്റിയതെന്നാണ് ലീഗിന്റെ വിശദീകരണം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവ ഹാജിയാണു തിരുവനന്തപുരം ജില്ലയിലെ റിട്ടേണിങ് ഓഫിസര്‍. സംഭവം ശ്രദ്ധയില്‍പെട്ടെന്നും അന്വേഷണത്തിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ലീഗില്‍ അംഗങ്ങളാകുന്നവര്‍ ഓണ്‍ലൈനില്‍ പേരും ആധാര്‍ നമ്പറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യണം. ഓരോ വാര്‍ഡിനും ഓരോ പാസ്വേഡും നല്‍കിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓര്‍ഡിനേറ്റര്‍ക്കേ പിന്നീട് ഇതു തുറന്നു പരിശോധിക്കാന്‍ കഴിയൂ. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ചപ്പോഴാണു നേതൃത്വം ഞെട്ടിയത്.

അതേസമയം തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവ്, പാളയം തുടങ്ങിയ സ്ഥലങ്ങളിലും അംഗത്വവിതരണത്തില്‍ ക്രമക്കേട് നടന്നതായാണ് ഒരു വിഭാഗം പറയുന്നത്. അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ തലസ്ഥാനത്ത് 59551 ആണ് പാര്‍ട്ടി അംഗങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News