കാസര്‍ക്കോട് ഭക്ഷ്യവിഷബാധ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോര്‍ജ്

കാസര്‍ക്കോട് ഭക്ഷ്യവിഷബാധ കാരണം പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

കാസര്‍ക്കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് ഭക്ഷ്യവിഷബാധ കാരണം മരിച്ചത്. ഭക്ഷ്യവിഷബാധ കുഴിമന്തിയില്‍നിന്നെന്ന് ബന്ധുക്കള്‍ പറയുന്നത്. കാസര്‍ക്കോട്ടെ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News