രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയിലാണ് ആദ്യമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് നടപ്പാക്കിയത്.
ഡിജിറ്റല്‍ സേവനങ്ങളും കറന്‍സികളും വ്യാപകമാകുന്ന വര്‍ത്തമാന കാലത്ത്് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് സാധ്യമായത് സാമൂഹിക ഇടപെടലിലൂടെയാണ്. ഇത്തരം മുന്നേറ്റങ്ങള്‍ സാധ്യമാകുന്നതിനോടൊപ്പം ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതെയും ശ്രദ്ധിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കെ ഫോണ്‍ വഴി അടിസ്ഥാന സൗകര്യമൊരുക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സിന് പ്ലാറ്റിനം അവാര്‍ഡ് ഉള്‍പ്പെടെ 3 പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here