കൊച്ചിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ 6 ഹോട്ടലുകള്‍ പൂട്ടിച്ചു. എറണാകുളം ജില്ലയിലെ 50 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകള്‍ പരിശോധന നടത്തിയിരുന്നു. ഫോര്‍ട്ടുകൊച്ചി എ വണ്‍, മട്ടാഞ്ചേരി കയായീസ്, മട്ടാഞ്ചേരി സിറ്റി സ്റ്റാര്‍, കാക്കനാട് ഷേബ ബിരിയാണി ,ഇരുമ്പനം ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂര്‍ മജിലിസ് എന്നിവയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പൂട്ടിച്ചത്.
കഴിഞ്ഞ ദിവസങ്ങള്‍ തിരുവനന്തപുരത്തും ആലുവയിലും ഉള്‍പ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയുണ്ടായിരുന്നു.
ആലുവ നഗരത്തിലെ ആറ് ഹോട്ടലുകളിലാണ് മിന്നല്‍ പരിശോധന നടത്തിയത്. നാല് ഹോട്ടലുകളില്‍ പഴകിയ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തി. പഴകിയ അച്ചാര്‍, എണ്ണ, ചിക്കന്‍, ബീഫ്, ന്യൂഡില്‍സ് അടക്കമുള്ളവയാണ് പിടികൂടിയത്. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയത്.
ഒരു ഹോട്ടല്‍ തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നുവെന്ന് ഹെല്‍ത്ത് ഇന്‍സ്പ്ക്റ്റര്‍ നീത പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ നിന്ന് പഴകിയ കഞ്ഞിയും ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നടത്തിയ പരിശോധനയിലും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here