ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന 20 കാരനായ മുസ്ലീം യുവാവിന് ക്രൂരമര്‍ദ്ദനം

കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുക്കെ സുബ്രഹ്മണ്യയില്‍ ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടന്ന മുസ്ലീം യുവാവിനെ മര്‍ദിച്ചതായി പരാതി. വ്യാഴാഴ്ചയാണ് സംഭവം. സുള്ള്യയ്ക്ക് സമീപം കല്ലുഗുണ്ടി സ്വദേശിയായ അഫീദ് (20) എന്ന യുവാവിനാണ് മര്‍ദനമേറ്റത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെത്തിയ യുവാവിനെ ഒരുപറ്റം ആളുകള്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയോടൊപ്പം നടന്ന അഫീദിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ മര്‍ദിക്കുകയായിരുന്നു.

ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് തിരിച്ചറിഞ്ഞ സംഘം യുവാവിനെ മര്‍ദിക്കുകയും അടിവസ്ത്രത്തില്‍ മുറിവുകളോടെ നിലത്ത് കിടക്കുന്ന അഫീദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ അഫീദ് സുള്ള്യയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അജ്ഞാതരായ 12 പേര്‍ക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തു.

അതേസമയം പെണ്‍കുട്ടിയുടെ പിതാവ് അഫീദിനെതിരെ പീഡനപരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. അഫീദിനെതിരെ ഐപിസി സെക്ഷന്‍ 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 354 (ബി) (ലൈംഗിക അതിക്രമം), കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ സെക്ഷന്‍ 12 (ലൈംഗിക അതിക്രമം) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

17കാരിയായ തന്റെ മകളെ അഫീദ് പിന്തുടരുകയും മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തതായി പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. പെണ്‍കുട്ടി നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവാവ് മകളെ കുമാരധാര നദിക്കരയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News