നോക്കാതെ കാറിന്റെ ഡോര്‍ തുറന്നു; ബൈക്കില്‍ തട്ടി ബൈക്ക് യാത്രികന്‍ ട്രക്കിനടിയിലേക്ക്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ്. ഒരു ട്രക്കിനെ മറികടന്ന് വരികയായിരുന്നു ബൈക്ക് യാത്രക്കാരന്‍. ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡോര്‍ പിറകിലേക്ക് നോക്കാതെ ഒരാള്‍ അലക്ഷ്യമായി തുറക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ ട്രക്കിന്റെ അടിയിലേക്ക് വീണു. എന്നാല്‍ യാത്രക്കാരന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ട്രക്ക് നിര്‍ത്തിയതും ബൈക്ക് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു. തന്‍സു യെഗന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

ട്രക്കിന്റെ അടിയില്‍ നിന്ന് യാത്രക്കാരന്‍ കാര്യമായ പരിക്കുകള്‍ ഒന്നുമില്ലാതെ എഴുന്നേറ്റ് വരുന്നത് കാഴ്ചക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയിലെ ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News