കാസർകോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം.ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് പിന്നാലെ കാസർകോട് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതി മരണപ്പെട്ടിരുന്നു.അൽ റൊമാൻസിയ ഹോട്ടലിൽ നിന്നും ഭക്ഷണം വരുത്തി കഴിച്ച അഞ്ജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആരോഗ്യനില വഷളാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് വിദ്യാർത്ഥിനിയായ അഞ്ജുവിൻ്റെ മരണം. തുടർന്ന് കാസർകോഡ് മേൽപ്പറമ്പ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഹോട്ടലിൻ്റെ പ്രവർത്തനം നിർത്തി വെക്കാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്നും ഭക്ഷണ സാധനങ്ങളുടെ സാംപിളുകൾ ശേഖരിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉള്ളതാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.
ക്രിസ്തുമസ്- പുതുവത്സര അവധിക്ക് നാട്ടിലെത്തിയ അഞ്ജു ഡിസംബർ 21നാണ് ഓൺലൈനായി കുഴിമന്തി വാങ്ങിയത്.വീട്ടിൽവെച്ച് കുടുംബത്തിനൊപ്പമാണ് മന്തി കഴിച്ചത്. കുഴിമന്തി കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here