ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും കയ്യടിച്ച് ക്രിസ്റ്റ്യാനോ

സൗദി പ്രോ-ലീഗിൽ അൽ തഈക്കെതിരെ നടന്ന മത്സരത്തിൽ അൽ നാസർ ക്ലബിനായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബൂട്ടണിയും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ക്ലബിനായി അരങ്ങേറ്റം കുറിക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നില്ലെങ്കിലും ഡ്രസിംഗ് റൂമിലിരുന്ന് താരം ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് വ്യാപക പ്രചരണമാണിപ്പോൾ ലഭിക്കുന്നത്.

മത്സരത്തിൽ അൽ നാസർ ഗോളടിച്ചപ്പോൾ ട്രെയിനിംഗ് റൂമിലിരുന്ന് കളി കാണുകയായിരുന്നു ക്രിസ്റ്റ്യാനോ. ടീമിന്‍റെ ഗോൾ നേട്ടം ആഘോഷിക്കുന്ന ദൃശ്യങ്ങൾ ക്ലബ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. മത്സരത്തിൽ 2-0ന് ആയിരുന്നു അൽ നാസറിന്‍റെ ജയം.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുമ്പോൾ ഫുട്‌ബാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ക്രിസ്റ്റ്യാനോയ്ക്ക് ക്ലബിനായുള്ള അരങ്ങേറ്റം കുറിക്കുന്നതിൽ വിലങ്ങുതടിയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News