അക്ഷരനഗരിയിലൊരുങ്ങുന്നു ‘അക്ഷരം മ്യൂസിയം’

സാഹിത്യ പ്രവ‍‍‍‌‍ർത്തക സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ കോട്ടയത്ത് നിർമ്മിക്കുന്ന അക്ഷരം മ്യൂസിയത്തിൻ്റെ നിർമ്മാണപ്രവർത്തികൾ നേരിട്ടെത്തി വിലയിരുത്തി മന്ത്രി വി എൻ വാസവൻ.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് മ്യൂസിയത്തിൻ്റെനിർമാണച്ചുമതല . അന്തർദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിസ്ഥിതി-ഭിന്നശേഷി സൗഹൃദപരമായാണ് നിർമ്മാണം.

അക്ഷരം മ്യൂസിയം ആദ്യഘട്ടം മേയിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ടെത്തിയാണ് മന്ത്രി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. മറിയപ്പള്ളിയിൽ എം.സി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരം മ്യൂസിയം നിർമിക്കുന്നത്.

അന്തർദ്ദേശീയ നിലവാരത്തിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കോട്ടയത്ത് അക്ഷരം മ്യൂസിയം ഒരുങ്ങുന്നത്.പുരാവസ്തു, പുരാരേഖകളുടെ വിപുലമായ ശേഖരണവും സംരക്ഷണവും മുൻനിർത്തി ഗവേഷണ കേന്ദ്രം, ഡിജിറ്റൽ ഓഡിയോ ലൈബ്രറി, ഡിജിറ്റലൈസ്ഡ് രേഖകൾ സൂക്ഷിക്കാൻ യൂണിറ്റുകൾ, ഓഡിയോ -വീഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് തീയേറ്റർ ഉൾപ്പെടെയാണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുങ്ങുന്നത്. സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രി വി.എൻ.വാസവൻ നേരിട്ടെത്തി വിലയിരുത്തി.

പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന.’വരയിൽ നിന്ന് ശ്രേഷ്ഠതയിലേക്ക്,’ ‘കവിത’,’ഗദ്യസാഹിത്യം’ , ‘ വൈജ്ഞാനിക സാഹിത്യം ‘,’വിവർത്തനം’ എന്നിങ്ങനെ പല ഘട്ടങ്ങളിലായാണ് മ്യൂസിയം സ്ഥാപിക്കുക.രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് അക്ഷരം മ്യൂസിയത്തിൽ കോട്ടയത്ത് ഒരുങ്ങുന്നത്. സർക്കാരിന്റെ രണ്ടാംവാർഷികത്തിൽ ആദ്യഘട്ടം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി വേഗതയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News