തർക്കമൊഴിയാതെ മഹിളാകോൺഗ്രസ്സ്: പട്ടികയിൽ വ്യാപക പരാതി

മഹിളാ കോൺഗ്രസ് ഭാരവാഹി പട്ടികയിൽ വീണ്ടും തർക്കം. ജെബി മേത്തർ ദേശീയ കമ്മിറ്റിക്ക് നൽകിയ രണ്ടാം പട്ടികയിലും വ്യാപക പരാതി. ഭാരവാഹികളിൽ ഭൂരിഭാഗവും നേതാക്കളുടെ നോമിനികളെന്ന് ആക്ഷേപം.തദേശ തെരഞ്ഞെടുപ്പിൽ പേയ്മെന്റ് സീറ്റ് നേടിയവരും പട്ടികയിൽ. പരാതിയുമായി കൂടുതൽ നേതാക്കൾ രംഗത്ത്.

കെ.സുധാകരൻ മടക്കി നൽകിയ ആദ്യ പട്ടിക ജെബി വീണ്ടും തിരുത്തി. നേതാക്കൾ പറഞ്ഞവർക്കായി പലരെയും തിരുകി കയറ്റി. ജെബിയുടെ അടുപ്പക്കാരെ നിലനിർത്തി. ഇേതാടെ മഹിളാ കോൺഗ്രസിലെ സജീവ പ്രവർത്തകർ പലരും പുറത്തായി. നേതാക്കളുടെ നോമിനികൾ മാത്രം അകത്ത്. മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവഹികളെയും ജില്ലാ ഭാരവാഹികളുടെയും പട്ടികയിലാണ് തർക്കം. മൂന്ന് വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന 50 അംഗ കമ്മിറ്റിയാണ് പട്ടിക. പരിഗണനാ പട്ടികയിൽ ഉള്ള മൂന്ന് വൈസ് പ്രസിഡന്റ്മാരും ദേശീയ നേതാവിന്റെ നോമിനിയാണ്. തലസ്ഥാന ജില്ലയിലെ ഭാരവാഹികളിൽ രണ്ടും പ്രധാന നേതാക്കളുടെ നോമിനി തന്നെ. തദ്ദേശ തെരഞ്ഞെടുപ്പിൽ പേയ്മെന്റ് സീറ്റ് വാങ്ങി എട്ടുനിലയിൽ പൊട്ടിയവരും പട്ടികയിൽ ഉണ്ട്. ഇവർക്കായി ഒരു കെപിസിസി അധ്യക്ഷൻ തന്നെ രംഗത്തിറങ്ങി. മറ്റൊരാൾക്കായി ദേശീയ നേതാവും ചരടുകൾ വലിച്ചു.

ആദ്യ പട്ടിക വെട്ടിയത് ഇത്തരത്തിൽ നേതാക്കളുടെ നോമിനികളെ തിരുകി കയറ്റാനെന്നാണ് ആക്ഷേപം. കൊല്ലത്ത് ജില്ലാ അധ്യക്ഷയായി പരിഗണിക്കുന്നത് മുൻ സംസ്ഥാന അധ്യക്ഷയുടെ അടുപ്പക്കാരിയെയാണ്. ഇതിനെ ഡിസിസി ഭാരവാഹികൾ എതിർത്തു. അഭിഭാഷകയും നിലവിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയുമായ ഇവരെ പരിഗണിക്കണമെന്നാണ് മുൻ സംസ്ഥാന അധ്യക്ഷയുടെ സമ്മർദ്ദം. എറണാകുളത്തും ഇടുക്കിയിലും സമാനമായ തർക്കം തുടരുകയാണ്.രാഹുൽ ഗാന്ധിയുടെ ജോഡോയാത്രയിൽ തുടക്കം മുതൽ പങ്കെടുക്കുന്ന നേതാവിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിഡി സതീശൻ, കെസി.വേണുഗോപാൽ, എന്നിവർ നിദേശിച്ച പേരുകൾ ഭൂരിഭാഗവും അംഗീകരിച്ചു. രണ്ട് ഡിസിസി അധ്യക്ഷ പദവി സുധാകര വിഭാഗത്തിനും നൽകി. ബാക്കിയുള്ളവ ജെബി മേത്തർ ഏകപക്ഷീയമായി തീരുമാനിച്ചൂവെന്നാണ് വിവരം. തർക്കത്തിനിടയിലും അന്തിമ പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration