സിനഡിലേക്ക് എറണാകുളം – അങ്കമാലി അതിരൂപത സംരക്ഷണ സമിതി നാളെ നടത്താനിരുന്ന പ്രതിഷേധ റാലി മാറ്റിവച്ചു. കർദിനാളിൻ്റെ ആവശ്യപ്രകാരമാണ് പ്രതിഷേധം മാറ്റിയതെന്ന് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ അറിയിച്ചു. സിനഡ് യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് നടത്താനിരുന്ന പരിഹാര പദയാത്രയാണ് മാറ്റിവച്ചതായി എറണാകുളം – അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ അറിയിച്ചത്. കുർബാന തർക്കം സംബന്ധിച്ച വിഷയം സിനഡിൽ ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവന വഴി അറിയിച്ചിരുന്നു. പിന്നാലെയാണ് പരിഹാര പദയാത്ര പ്രതിഷേധപ്രകടനമായി പരിണമിക്കാനുള്ള സാധ്യത വിലയിരുത്തി നേതൃത്വം തീരുമാനം മാറ്റിയത്. സിനഡ് യോഗത്തിൽ പ്രതീക്ഷയുണ്ടെന്നും വൈദിക സെക്രട്ടറി പറഞ്ഞു.
മാറ്റി വച്ചെങ്കിലും പരിഹാര പദയാത്ര സിനഡ് അവസാനിക്കുന്ന ജനുവരി 15ന് നടത്തുമെന്ന് അതിരൂപത സംരക്ഷണ സമിതി അറിയിച്ചു. അതിനിടെ സിനഡ് പുരോഗമിക്കുകയാണ്. ഞായറാഴ്ച വരെ പ്രാർത്ഥനകൾ മാത്രമാകുമുണ്ടാകുക. തിങ്കളാഴ്ചയാണ് ഔദ്യോഗികമായ ഉദ്ഘാടനം .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here