മമ്മൂട്ടിയും ഷാരൂഖ് ഖാനും മുസ്ലിം ലീഗ് അംഗങ്ങൾ;ക്രമക്കേടുമായി മുസ്ലിം ലീഗ് അംഗത്വ പട്ടിക

ചലച്ചിത്ര മേഖലയിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി എന്നിവരുടെ പേരുകൾ ഉൾപ്പെടുന്ന അംഗത്വ പട്ടികയുമായി മുസ്ലിം ലീഗ്. ഓൺലൈൻ അംഗത്വ വിതരണത്തിന് ശേഷം പുറത്ത് വിട്ട പട്ടികയിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അംഗത്വം നേടാൻ പേരും, ആധാർ കാർഡും, വോട്ടർ ഐഡിയും സൈറ്റിൽ അപ്പലോഡ് ചെയ്യണമായിരുന്നു. ഉത്തരത്തിൽ തയ്യാറാക്കിയ പട്ടിക കോഴിക്കോടുള്ള ഐടി കോ ഓർഡിനേറ്റർ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് തെറ്റുകൾ കണ്ടെത്തിയത്.

പാർട്ടി അംഗങ്ങൾ തന്നെയാണ് സാധാരണയായി അംഗത്വ വിതരണം നടത്തുന്നത്. എന്നാൽ ആളുകൾ കുറവുള്ള സ്ഥലങ്ങളിൽ കംപ്യൂട്ടർ സെൻ്ററുകൾ വഴിയാണ് അംഗത്വം സ്വീകരിച്ചതെന്ന വാദമുയർത്തിയാണ് ഇപ്പോൾ ഈ ക്രമക്കേടിനെതിരെ ഉയരുന്ന വാർത്തകളെ പ്രതിരോധിക്കുന്നത്.

തിരുവനന്തപുരത്ത് 59551 പേർ പാർട്ടിയിൽ അംഗത്വം നേടി എന്നാണ് പട്ടികയിൽ പറയുന്നത്. ജില്ലയിലെ നേമം മണ്ഡലത്തിലാണ് ഏറ്റവും അധികം ക്രമകേട് നടന്നിരിക്കുന്നത്. വട്ടിയൂർകാവ്, പാളയം എന്നീ സ്ഥലങ്ങളിലും ഇത്തരത്തിൽ ക്രമകേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലയിൽ അംഗത്വ വിതരണവുമായി ഉയർന്ന ക്രമക്കേടുകൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി റിട്ടേണിങ്ങ് ഓഫീസറർ സി പി ബാവ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration