ഭൂമി തട്ടിപ്പ്, കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ കുടുംബം

കോളേജ് സ്ഥാപിക്കാനെന്ന പേരിൽ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ സത്യാഗ്രഹ സമരവുമായി കോൺഗ്രസ്സ് കുടുംബം.കണ്ണൂർ ഇരിട്ടിയിലെ കോൺഗ്രസ്സ് നേതാക്കൾക്കും പേരാവൂർ എം എൽ എ സണ്ണി ജോസഫിനുമെതിരെയാണ് പരാതി. കണ്ണൂർ ചാല സ്വദേശി കെ കെ രാമചന്ദ്രനും കുടുംബവുമാണ് ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്.

പായം നാരായണിത്തട്ടിൽ കോളേജ് സ്ഥാപിക്കാനെന്ന പേരിൽ കുടുംബ സ്വത്തായ അഞ്ചേക്കർ ഭൂമി തട്ടിയെടുത്തെന്നാണ് കുടുംബം ആരോപിക്കുന്നത് .പരമ്പരാഗത കോൺഗ്രസ്സ് കുടുംബമാണ് നേതൃത്വത്തിനെതിരെ സത്യാഗ്രഹ സമരം ആരംഭിച്ചത്.ഇരിട്ടിയിലെ കോൺഗ്രസ്സ് നേതാക്കളും സണ്ണി ജോസഫ് എം എംഎൽ യും വഞ്ചിച്ചുവെന്ന് സത്യാഗ്രഹ സമരം നടത്തുന്ന രാമചന്ദ്രനും സഹോദരങ്ങളും പറഞ്ഞു.കെ പി സി സി നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

കോളേജ് സ്ഥാപിക്കാനെന്ന് പറഞ്ഞ് വാങ്ങിയ സ്ഥലം കോളേജ് സ്ഥാപിക്കാത്ത സാഹചര്യത്തിൽ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് രാമചന്ദ്രനും സഹോദരങ്ങളും ഇരിട്ടിയിൽ സത്യഗ്രഹ സമരം നടത്തുന്നത്.കോളേജ് സ്ഥാപിക്കാനെന്ന് പറഞ്ഞ് അഞ്ച് ഏക്കർ സ്ഥലമാണ് രാമചന്ദ്രന്റെ കുടുംബത്തിൽ നിന്നും സൗജന്യമായി വാങ്ങിയത്. ഇതു കൂടാതെ ഇന്ദിരാഗാന്ധിയുടെ പേരിൽ സ്മാരകം നിർമ്മിക്കാനെന്ന് പറഞ്ഞ് 10 സെൻറ് സ്ഥലം കൂടി ഇവർ വാങ്ങിയതായും കുടുംബം പറയുന്നു.അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് സണ്ണി ജോസഫ് എം എൽ എ പ്രസ്താവനയിലൂടെ വ്യക്തമാക്കി.കോൺഗ്രസ്സ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News