എറണാകുളം ജില്ലയിലും ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡിന്റെ പരിശോധന പുരോഗമിക്കുന്നു . കൊച്ചി നഗരത്തിലെ വൃത്തിഹീനമായ 6 ഹോട്ടലുകൾ അടച്ചു പൂട്ടി. നടപടി വകവയ്ക്കാതെ വീണ്ടും തുറന്ന മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് എത്തി വീണ്ടും സീല്‍ ചെയ്തു.
കൊച്ചി നഗരത്തിലെ ആറ് ഹോട്ടലുകളാണ് ഇത് വരെ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് എത്തി അടച്ചുപൂട്ടിയത്. ഫോര്‍ട്ടുകൊച്ചി എ വണ്‍, മട്ടാഞ്ചേരി കയായീസ്, മട്ടാഞ്ചേരി സിറ്റി സ്റ്റാര്‍, കാക്കനാട് ഷേബ ബിരിയാണി ,ഇരുമ്പനം ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂര്‍ മജിലിസ് എന്നിവയാണ് പൂട്ടിയത്. ഇതില്‍ മട്ടാഞ്ചേരി സിറ്റി സ്റ്റാര്‍ രാവിലെ വീണ്ടും തുറന്നതോടെ ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് എത്തി വീണ്ടും സീല്‍ ചെയ്തു. അത്യന്തം വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഈ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് സ്ക്വാഡ് അംഗം എം.എന്‍ ഷംസിയ.
പറവൂര്‍, കൊച്ചി, മട്ടാഞ്ചേരി, ഇരുമ്പനം, കാക്കനാട്, മൂവാറ്റുപുഴ, ഏലൂര്‍, മുപ്പത്തടം, എന്നിവിടങ്ങളിലായി അമ്പതിലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മുപ്പത്തടത്ത് രുചി ഹോട്ടല്‍, സഹാറാ ഫുഡ് കോര്‍ട്ട്, ടെസ്റ്റി സ്പോട്ട് എന്നീ ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. മൂവാറ്റുപുഴയില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 4 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ അടപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും പാകം ചെയ്യാത്ത ഭക്ഷണവും പഴകിയ മാംസവും പിടിച്ചെടുത്തിട്ടുണ്ട്. തൃശ്ശൂർ ചാവക്കാട് നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ബ്ലാങ്ങാട് ബീച്ചിലെ ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വരുംദിവസങ്ങളിലും പരിശോധന തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here