തൃശ്ശൂര്‍ മുരിയാട് എംപറര്‍ ഇമാനുവല്‍ ആശ്രമത്തിലെ അന്തേവാസികളായിരുന്നവരും വിശ്വാസികളും തമ്മിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നു.പ്ലാത്തോട്ടത്തില്‍ സാജന്‍റെ വീടിന് മുന്നില്‍ എംപറര്‍ ഇമാനുവല്‍ സിയോണ്‍ വിശ്വാസികൾ കൂട്ടമായി പ്രതിഷേധിച്ചു.സംഘർഷത്തെ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനമായി.
സിയോൺ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട തർക്കത്തിൽ മുരിയാട് ഇന്നും നാടകീയ രംഗങ്ങള്‍ അരങ്ങേറി.പ്ലാത്തോട്ടത്തില്‍ സാജന്‍റെ വീടിന് മുന്നില്‍ ആണ് എംപറര്‍ ഇമാനുവല്‍ സിയോണ്‍ വിശ്വാസികൾ കൂട്ടമായി പ്രതിഷേധിച്ചത്.സാജനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.സഭാ വിശ്വാസിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സാജനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുതുടർന്ന് സഭയിലെ ശുശ്രൂഷകയുടെ നഗ്നചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിച്ചത് സാജനെന്ന് ആരോപിച്ചാണ് പ്രതിഷേധമുണ്ടായത്.ഇക്കാര്യം ചോദ്യം ചെയ്തതിന് പെണ്‍കുട്ടിയെ ആക്രമിച്ചതാണ് ഇന്നലെയുണ്ടായ സംഭവങ്ങളുടെ തുടക്കമെന്ന് സഭാ വിശ്വാസികള്‍ ആരോപിച്ചു.
സാജന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് പിരിച്ചുവിട്ടു.സംഘർഷത്തിനിടയിൽ സാജന്‍റെ ബന്ധുവായ ബിബിന്‍ സണ്ണി കാറില്‍ ഒളിപ്പിച്ച കത്തിയുമായി എത്തി വിശ്വാസികളെ ആക്രമിച്ചുവെന്ന പരാതിയിലും കാറില്‍ നിന്ന് കത്തി കണ്ടെടുത്ത ദൃശ്യങ്ങൾ സഭാ വിശ്വാസികള്‍ പുറത്തുവിട്ടതിനെ തുടർന്നും ബിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദിവസങ്ങളായുള്ള സംഘർഷം അവസാനിപ്പിക്കാൻ മുരിയാട് ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫിസിൽ വിളിച്ച താൽക്കാലിക യോഗത്തിൽ തീരുമാനമായി.ഇരു വിഭാഗവും ആക്രമിക്കില്ലെന്ന് ഉറപ്പ് ലഭിച്ചതായി ആർ ഡി ഓ ഷാജി പറഞ്ഞു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ആവശ്യമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും അടുത്ത ദിവസം തന്നെ സർവ്വകക്ഷി യോഗം വിളിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here