മുരിയാട് സംഘർഷം: സർവ്വകക്ഷി യോഗം വിളിക്കും

തൃശ്ശൂർ മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തീരുമാനം.ഇരിങ്ങാലക്കുട ആർ ഡി ഓ ഓഫിസിൽ വിളിച്ച താൽക്കാലിക യോഗത്തിലാണ് തീരുമാനം. എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുന്നിലാണ് സഭാ ബന്ധം ഉപേക്ഷിച്ച ഒരു വിഭാഗവും വിശ്വാസികളായ മറ്റൊരു വിഭാഗവും തമ്മിൽ ഏറ്റുമട്ടിയത്.ഇരു വിഭാഗവും ആക്രമിക്കിലെന്ന് ഉറപ്പ് ലഭിച്ചതായി ആർ ഡി ഓ ഷാജി പറഞ്ഞു.ഏറ്റവും അടുത്ത ദിവസം തന്നെ സർവ്വകക്ഷി യോഗം വിളിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ എസ് എച്ച് ഒ സുബിൻ , സിയോൺ അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എന്നാൽ സിയോണിൽ നിന്ന് പുറത്തുപോയവരാരും യോഗത്തിൽ നേരിട്ട് പങ്കെടുത്തിലെങ്കിലും ആർ ഡി ഓ ഫോണിലൂടെ ബന്ധപെട്ട് ഇവരെ കാര്യങ്ങൾ ധരിപ്പിച്ചു.

മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ആവശ്യമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News