കണ്ണൂരിന്റെ കരുത്തിനേയും കടന്ന് കോഴിക്കോട് മുന്നേറ്റത്തിലേക്ക് കുതിച്ചപ്പോള്‍ കേരളക്കരയാകെ ഒന്നിച്ച് ആര്‍പ്പുവിളിച്ചു. അതിരാണിപ്പാടത്ത് ആബാലവൃദ്ധം ജനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ആനന്ദമാടി.
കലയുടെ ഉത്സവക്കാലത്ത് കേരളം കോഴിക്കോട്ടേക്ക് വണ്ടികയറിപ്പോള്‍ കപ്പ് തിരിച്ചുവിടില്ലെന്ന വാശി കോഴിക്കോടിന് ആദ്യമേ ഉണ്ടായിരുന്നു. അടുത്തതവണത്തേക്ക് കാത്തിരിക്കാനുള്ള ക്ഷമയും കോഴിക്കോടിനില്ലാതെപോയി.
ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തം മണ്ണില്‍ തിരിച്ചുപിടിച്ചിരിക്കുകയാണ് കോഴിക്കോട്. 945 പോയിന്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പോയിന്റിന് പൊരുതിയ പാലക്കാടും കണ്ണൂരും 925 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു.
ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് എത്തുന്നത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 14,000-ത്തോളം കുട്ടികള്‍ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here