മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടീസ്റ്റ സെതൽവാദ്

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടീസ്റ്റ സെതൽവാദ്.മാധ്യമങ്ങൾ കേന്ദ സർക്കാറിനുകൂലമായി പ്രവർത്തിക്കുന്നു.മാധ്യമങ്ങളിൽ ഇന്ന് കർഷകരുടെയോ തൊഴിലാളികളുടെയോ പ്രശ്നങ്ങൾ ചർച്ചയാകുന്നില്ല എന്നും അവർ കുറ്റപെടുത്തി.അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാന കാലവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീസ്റ്റ സെതൽവാദ്.

ഭരണഘടനയെ പൊളിച്ചെഴുത്താൻ വേണ്ടി പാർലമെൻ്റിനെ ബിജെപി സർക്കാർ ഉപയോഗിക്കുന്നു.കേരളം പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലകൊണ്ടു.ഇനിയും പലയിടത്തും ഇത്തരം തീരുമാനങ്ങൾ സംസ്ഥാനത്തിൻ്റെ ഭാഗത്തു നിന്നുമുണ്ടാകണം എന്നും അവർ ആവശ്യപ്പെട്ടു. അതേ സമയം ഗുജറാത്തിലും മഹാരാഷ്ട്രയിലും നിയമങ്ങൾ ദുരുപയോഗിക്കുന്നു എന്നും ടീസ്റ്റ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News