ഇന്ത്യ – ശ്രീലങ്ക ഏകദിനം; ടിക്കറ്റ് വിൽപന ആരംഭിച്ചു

ഈ മാസം 15ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപന ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ശ്രീ. അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അപ്പർ ടയറിന് 1000 രൂപയും (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവർ ടിയറിന് 2000 രൂപയുമാണ് (18% ജിഎസ്ടി, 12% എന്റർടൈയിൻമെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രൻ ,കേരള സീനിയർ ടീമംഗമായ റോഹൻ പ്രേമിനെ ചടങ്ങിൽ വച്ച് ആദരിച്ചു. റോഹന് കെസിഎയുടെ ഉപഹാരമായി 5,16,800 രൂപയും സമ്മാനിച്ചു.

ഫെഡറൽ ബാങ്ക്, പേടിഎം ഇൻസൈഡർ, മാത ഏജൻസീസ്, മിൽമ, അനന്തപുരി ഹോസ്പിറ്റൽ എന്നിവരുമായുള്ള ധാരണാപത്രങ്ങൾ ചടങ്ങിൽവച്ചു കൈമാറി. ഹയാത് റീജൻസിയാണ് ഹോസ്പിറ്റാലിറ്റി പാർട്ണർ.

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ്.എസ്.കുമാർ, വൈസ് പ്രസിഡന്റ് പി .ചന്ദ്രശേഖരൻ, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, ഏകദിന മത്സരത്തിന്റെ ജനറൽ കൺവീനർ അഡ്വ.ശ്രീജിത് വി.നായർ തുടങ്ങിയവർ പങ്കെടുത്തു.

ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഈ മാസം 12ന് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകൾ 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതൽ നാലു മണിവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News