ബെന്നി ബെഹനാൻ എം പി യെ റോഡിൽ തടഞ്ഞ് നാട്ടുകാർ

വാഹനങ്ങൾ ഉരസിയതിനെ തുടർന്നുള്ള സംഘർഷത്തിൽ ബെന്നി ബെഹനാൻ എം.പിയുടെ വാഹനം റോഡിൽ തടഞ്ഞ് നാട്ടുകാർ . കാലടിയിൽ ഗതാഗത കുരുക്കിനിടെ മുന്നോട്ടു വന്ന എം പി യുടെ വാഹനം , മറ്റൊരു വാഹനത്തിൽ ഉരസുകയായിരുന്നു.ഇത് ചോദ്യം ചെയ്ത കാർയാത്രികനെ ബെന്നി ബെഹനാൻ എം.പിയുടെ ഡ്രൈവർ മർദിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് എം.പിയുടെ വാഹനം വളയുകയായിരുന്നു.

ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവം നടന്നത്‌.എം പി പെരുമ്പാവൂർ മണ്ഡലത്തിലെ കൂവപ്പടിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. നാട്ടുകാർ വാഹനം തടഞ്ഞതിനെ തുടർന്ന് എം പി മറ്റൊരു കാറിലാണ് ആണ് ഉദ്ഘാടന ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് യാത്രയായത്.മർദ്ധനമേറ്റയാൾ കാഞ്ഞൂർ സ്വദേശിയാണ് . എന്നാൽ സംഭവത്തിൽ ഇരുകൂട്ടരും പരാതി നൽകിയിട്ടില്ലന്ന് കാലടി പൊലിസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News