രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വാന്തനപരിചരണ ജില്ലയാകാൻ പത്തനംതിട്ട

രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വാന്തന പരിചരണ ജില്ലയെന്ന നേട്ടത്തിന് അരികെ പത്തനംതിട്ട.കൊടുമണ്ണും സമ്പൂർണ്ണ സ്വാന്തന പരിചരണ ഏരിയയായി പ്രഖ്യാപിച്ചു. അടൂരിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജാണ് പ്രഖ്യാപനം നടത്തിയത്.

നിങ്ങൾക്കൊപ്പം ഞങ്ങളുണ്ടെന്ന് പ്രഖ്യാപനമാണ് മന്ത്രി ചൊല്ലിക്കൊടുക്കുന്ന ഈ സത്യവാചകം ഏറ്റു ചൊല്ലുന്നതു വഴി ഇവർ പ്രഖ്യാപിക്കുന്നത്. 73 വാർഡുകളിലായി 780 ഓളം കിടപ്പുരോഗികളെയാണ് ജനനി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിചരിക്കുന്നത്. രോഗികളെ പരിചരിക്കുന്നതിനൊപ്പം നിർധനരായ രോഗികൾക്ക് ഭക്ഷ്യ കിറ്റും സൗജന്യമായി ജനനിയുടെ പ്രവർത്തകർ നൽകുന്നുണ്ട്.ഏഴംകുളം, കൊടുമൺ, കലഞ്ഞൂർ, ഏനാദിമംഗലം പഞ്ചായത്തുകളിലാണ് ജനനി ചാരിറ്റി സൊസൈറ്റിയുടെ പ്രവർത്തനം. പ്രവർത്തനമാരംഭിച്ച എട്ടു വർഷത്തിനുള്ളിൽ ആണ് സമ്പൂർണ്ണ സ്വാന്തന പരിചരണ മേഖല എന്ന നേട്ടം കൊടുമണ്ണിന് ജനനി നേടിക്കൊടുത്തത്.

പത്തനംത്തിട്ട റിഹാബിലിറ്റേഷൻ ആന്റ് പാലിയേറ്റീവ് കെയർ സെൻ്ററിൻ്റെ ഭാഗമായിട്ട് ആണ് ജനനിയുടെ പ്രവർത്തനം.പി.ആർ.പി.സി.യുടെ നേതൃത്വത്തിലുള്ള 11 മേഖലാ സൊസൈറ്റുകളിൽ ഒൻപതും സമ്പൂർണ്ണ സ്വാന്തന പരിചരണ മേഖല എന്ന നേട്ടം ഇതിനോടകം തന്നെ കൈവരിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് ഏരിയ സൊസൈറ്റികൾ ഈ നേട്ടം ഉടൻ കൈവരിക്കും .ഇതോടെ രാജ്യത്തെ അദ്യത്തെ സമ്പൂർണ്ണ സാന്ത്വന പരിചരണ ജില്ലയെന്ന് നേട്ടം പത്തനംതിട്ടക്കു സ്വന്തം ആകും.അടൂരിൽ നടന്ന ചടങ്ങിൽ പി ആർ പി സി ജില്ലാ രക്ഷാധികാരി കെ പി ഉദയഭാനു ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ,കെ യു ജനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News