ബഫർസോൺ ആകെ ലഭിച്ചത് 63,500 പരാതികൾ

ബഫർസോൺ പരാതികൾ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ ആകെ ലഭിച്ചത് 63,500 പരാതികൾ. ഇതിൽ 24,528 പരാതികൾ തീർപ്പാക്കി. സ്ഥല പരിശോധന ഒരാഴ്ച കൂടി തുടരാൻ സർക്കാർ തീരുമാനിച്ചു.ഡിസംബർ 22 ന് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിൽ നിന്ന്കരുതൽ മേഖലയിൽ നിന്ന് ഒഴിവാക്കപ്പെട്ട നിർമാണങ്ങൾ കൂട്ടിചേർക്കാൻ സമർപ്പിക്കപ്പെട്ടത് 63,500 പരാതികളാണ്. . ഇതിൽ 24,528 പരാതികൾ തീർപ്പാക്കി.

പരാതികളുടെ അടിസ്ഥാനത്തിൽആകെ 28,494 നിർമ്മിതികൾ ഭൂപടത്തിൽ പുതുതായി കൂട്ടിച്ചേർത്തു.ശനിയാഴ്ച മാത്രം 8893 പരാതികൾ ലഭിച്ചുവെന്നാണ് കണക്ക്. 7474 പരാതികളും തീർപ്പാക്കി.പരാതി നൽകാനുള്ള സമയ പരിധി അവസാനിച്ചെങ്കിലും പരാതികൾ തീർപ്പാക്കാനുള്ള സ്ഥല പരിശോധന ഒരാഴ്ച കൂടി തുടരാനാണ് സർക്കാർ തീരുമാനം. നിലവിൽ ലഭിച്ച എല്ലാ പരാതികളും തീർപ്പാക്കി കഴിയുമ്പോൾ അര ലക്ഷത്തിലേറെ നിർമ്മിതികൾ ഭൂപടത്തിൽ കൂട്ടി ചേർക്കപ്പെടുമെന്നാണ് കണക്ക് കൂട്ടുന്നത്. ബഫർസോൺ കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനാണ് സാധ്യത. കെട്ടിടങ്ങൾ ,കൃഷിയിടങ്ങൾ, ജനവാസ മേഖലകൾ തുടങ്ങിയവയുടെ സമ്പൂർണ വിവരം തയ്യാറാക്കാൻ മൂന്ന് മാസത്തെ സമയം വേണമെന്ന് കോടതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News