ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രീലങ്കക്കെതിരായ മൂന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻസ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇന്ത്യ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. സൂര്യകുമാർ യാദവ് 52 പന്തുകളിൽ 112 റൺസ് നേടിയതാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

ഷുബ്മൻ ഗിൽ (36 പന്തുകളിൽ 46 ) രാഹുൽ ത്രിപാഠി (16 പന്തുകളിൽ 35) വാലറ്റത്ത് അക്സർ പട്ടേൽ (ഒമ്പത് പന്തുകളിൽ 21) എന്നിവരുടെ പ്രകടനം ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചു. ശ്രീലങ്കക്കായി ദിൽഷൻ മധുശങ്ക 4 ഓവറുകളിൽ 55 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News