മഹാരാഷ്‌ട്ര സർക്കാർ വെൻ്റിലേറ്ററിൽ; ഫെബ്രുവരിയിൽ നിലംപതിക്കുമെന്ന് സഞ്ജയ്റാവത്ത്

മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ വെന്റിലേറ്ററിലാണെന്നും ഫെബ്രുവരിയോടെ നിലംപതിക്കുമെന്ന് ശിവസേന ഉദ്ദവ് താക്കറേ ‘ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ജുഡീഷ്യറി സമ്മർദത്തിലായില്ലെങ്കിൽ ഷി​ൻഡെ വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാക്കപ്പെടുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.

ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡി സർക്കാറിന്റെ വീഴ്ച്ചക്കിടയാക്കിയ ശിവസേനയിലെ പിളർപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലവിലുള്ള കേസിനെ സൂചിപ്പിച്ചാണ് റാവത്തിൻ്റെ പ്രസ്താവന.കേസിൽ ഏകനാഥ് ഷിൻഡെയെ അനുകൂലിക്കുന്ന 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയടക്കം ജനുവരി 10ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് പ്രസ്താവന എന്നും ശ്രദ്ധേയമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News